2010, ഓഗസ്റ്റ് 12, വ്യാഴാഴ്‌ച

ഓട്ടക്കലത്തിലെ ഓണം

ര്‍ക്കുന്നു ഞാനെന്റെ
ഓര്‍മ്മയാംപൂക്കാല -
ബാല്യത്തില്‍ നിറയുന്ന
ഓണ കാലം...

അത്തമുദിക്കുംമുമ്പെ-
ത്രയോമുമ്പെന്റെ
ചിത്തംനിറയുന്ന
ഓണ കാലം......

പൂക്കളില്‍ തുമ്പിയും
തുമ്പയില്‍ ഞങ്ങളും
തൊടിയിലായ്‌
തുള്ളിക്കളിച്ച കാലം...

ഇല്ലായ്മകൊണ്ടച്ഛ്ന്‍
ഉള്ളം തിളയ്ക്കുമ്പോള്‍
ഉണ്മയാം പുഞ്ചിരി-
പ്പാലുകൊണ്ടേന്നമ്മ
പാത്രം നിറയ്ക്കുന്ന
ഓണ കാലം.......

പച്ചമുളകും പഴംകഞ്ഞിയും
പിച്ച വച്ചപ്പോഴേ കുടിച്ചകാലം...
കൊച്ചനുജന്റെ കണ്ണീരകറ്റാന്‍
കുട്ടിക്കുരങ്ങായി കളിച്ചകാലം....

പിന്നിലായ്‌ പിഞ്ചി-
ത്തുളഞ്ഞ ട്രവ്സര്‍
ലഞ്ജയായിപ്പൊത്തി-
പ്പിടിച്ച കാലം.........

പട്ടിണികൊണ്ട്ന്ധകാരം -
പെരുക്കുന്ന
പൊട്ടക്കലത്തില്‍
സൂര്യനുദിക്കുംകാലം....

ഇഷ്ടവിഭവങ്ങളെത്ര-
നിരന്നാലും,
വിലയേറും വീര്യങ്ങളൊക്കെ
നുകര്‍ന്നാലും,
ചാനലില്‍ ൈപങ്കിളി
പാറിപറന്നാലും,
ഒക്കില്ലല്ലൊരിക്കലും
ഒന്നിച്ചു ചേരാത്ത
മനസ്സുകള്‍ ഘോഷിക്കും
ഓണ കാലം........

ഓണമാണിന്നെന്ന്
ആരോപറയുമ്പോള്‍
ഓര്‍ക്കുന്നു ഞാനെന്റെ
ഓട്ടക്കലത്തിലെ
ഓണ കാലം...........





2010, ജൂലൈ 24, ശനിയാഴ്‌ച

ഒരു പ്രവാസിയുട പ്രണയദിനങ്ങള്‍

എല്ലാ മലയാളം ബ്ലോഗ്‌ വായനക്കാര്‍ക്കും നമസ്കാരം.

ഈമഹാ ബ്ലോഗ്‌ പ്രപഞ്ചത്തില്‍ ഞാനും ഒരു കുഞ്ഞു ബ്ലോഗുമായി വരികയാണ്‌.



ആദ്യമായി എന്ത് എഴുതി തുടങ്ങണം!...

ഇരുന്നും കിടന്നും ഉണ്ടും ഉറങ്ങിയും ചിന്തിച്ചു.......വിഷയങ്ങള്‍ നിരവധിയുണ്ട്... പക്ഷേ......! ഒരു പ്രണയകഥയില്ല്നിന്നുആയാലോ ? ഉള്ളിലിരുന്നു എന്റ ക്യാരക്ടര്‍എന്നോട് മന്ത്രിച്ചു.... പ്രണയം...

അതെ പറയുവാന്‍ ഏറെ ഇഷ്ടമുള്ളതും എനിക്കപ്രാപ്യമായതും അതുതന്നെയാണ്. കൊള്ളാം എന്റെ ചുറ്റുവട്ടത്തില്‍ കിട്ടാവുന്ന ഏറ്റവും നല്ല വിഷയം. അങ്ങനെ വിഷയം കണ്ടുപിടിച്ചു. വല്യ വിഷമം ഇല്ലാതെ. അല്പം ആത്മാംശം കുടി കലര്‍ത്തിയാലോ? സംഗതിക്കൊരു നീക്കു പോക്ക് ഉണ്ടാവും.



ഈ പ്രണയകഥയില്‍ ഒരു അധാര്‍മികത ഉണ്ടന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ ഇതു എഴുതിയ ആള്‍ക്കോ, ഇതില്‍ ഉള്ള കഥാപാത്രങ്ങള്‍ക്കോ ആയിരിക്കില്ലന്നും അങ്ങനെ ചിന്തിക്കുന്ന മനസുകള്‍ക്ക് ആണ് ഉത്തരവാദിത്വം എന്നും വിനയപൂര്‍വ്വം പറഞ്ഞുകൊള്ളട്ടെ.

ചിത്രഭാനുവിന്റെയും സുനന്ദയുടയും പ്രണയകഥ ഇങ്ങനെ ആരംഭിക്കുന്നു.



പ്രണയം ആരംഭിക്കുന്നതിനു ഏകദേശം അന്‍പത്തിയാറ്ദിവസങ്ങള്‍ക്ക് മുന്‍പാണ് ചിത്രഭാനു ആദ്യമായി ദുബായില്‍ എത്തുന്നത്‌. അതായതു, ചൂട് അതിന്റ സമഗ്രതയിലീക്ക് പ്രവേശിക്കുന്ന ഒരു രാത്രിയുടെ അവസാനയാമത്തിലാണ് അയാള്‍ ഒരു അപ്പൂപ്പന്‍ താടിപോലെ ദുബായ്‌ എന്ന സ്വപ്നഭൂമിയുടെ നെറുകയില്‍വന്നു പതിച്ചത്.

ആകാശചുവരിലെക്ക്തുറിച്ചുനില്‍ക്കുന്ന മഹാസവ്വ്‌ധങ്ങള്‍ ! അധികാരഗര്‍വ്വിന്റെ കണ്ണുകള്‍ ഉള്ള ട്രാഫിക്‌ സിഗ്നലുകള്‍ ! അവയുടെ താളത്തിനനുസരിച്ച് ജീവിതയാത്രെയേക്രമപ്പെടുത്തി മഹാനഗരത്തിന്റ ശ്വാസമിടിപ്പിനോട് ചേര്‍ന്ന്കിടക്കുന്ന ജീവിതങ്ങള്‍!

അംഗലാവണ്യത്തെ അനുഭൂതി ജനിപ്പിക്കുന്ന പുത്തന്‍ രചനകളാക്കി മൊബൈല്‍ ഫോണിനോട് ഇണങ്ങിയും പിണങ്ങിയും കുന്നുങ്ങിയും ചൂട് പിടിച്ച വഴിത്താരകളെ കുളിരുള്ളതും വാചാലവുമാക്കി നഗരത്തെ മുന്നോട്ട് നയിക്കുന്ന പെണ്‍ ഉടലുകളും! എല്ലാം ചേര്‍ന്ന് ഒരു ചിത്രമായി കണ്ടാല്‍, ചിത്രഭാനുവിനു ഈ മഹാനഗരം ഒരു കൊളാഷ് പെയിന്റിംഗിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ ആകുന്നു.

കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും വേണ്ടി രൂപകല്‍പ്പന ചെയ്യപ്പെട്ട ഈ നഗരത്തില്‍ വേണം ചിത്രഭാനുവിനു അവന്‍റ ജീവിതം കരുപ്പിടിപ്പിക്കാന്‍. ഇവിടെ ജീവിതം ചിത്രഭാനുവിന്റെ മുന്നില്‍ ശൂന്യമായ

വെള്ളപേപ്പര്‍ പോലെ വെറുതെ കിടക്കുന്നു. നന്നായി എഴുതാം കുത്തിവരച്ചുകളയാം.ശൂന്യമായ പേപ്പറിലെ അനന്ത സാധ്യതകള്‍

ഇടതിങ്ങി ആകാശകാഴ്ചകളെ മറയ്യ്ക്കുന്ന കണ്ണാടി മാളികകള്‍ക്കിടയിലൂടെ കുറുങ്ങനെയും വിലങ്ങനെയും അവന്‍ സഞ്ചരിച്ചു. വിയര്‍പ്പ് ചാലുകള്‍ കഠിനമായ താപത്താല്‍ ഉരുകി ഒലിച്ചു.വിളറി നരച്ച ഈജീവിത യാത്രയില്‍ ഇന്റെര്‍നെറ്റ് എന്ന മഹാ സാബ്രാജ്യത്തില്‍ ആശകളും ആവശ്യങ്ങളും തേടി അലയവേ, സുനന്ദയുടെ ഒരു തുടുത്ത സ്പര്‍ശനം ചിത്രഭാനുവിനുഅവന്റെ പഴുത്ത ആത്മാവില്‍ അനുഭവപ്പെട്ടു. "സുനന്ദ" സ്ത്രിഭാവത്തിന്റ സമഗ്രതയില്‍ ഉച്ചരിക്കാന്‍ സുഖമുള്ള പേര്.

ചിത്രഭാനുവിന്റെ വിളറിയ ജീവിതത്തില്‍ സുനന്ദ പ്രണയത്തിന്റ ഉഷ്മളമായ ചില ഇടപെടലുകള്‍ നടത്തിയപ്പോള്‍ ഇടയ്ക്ക് എപ്പോളോ കയ്മോശം വന്ന ആ ചെറിയ പുഞ്ചിരി അവനാവിശ്യപ്പെടാതെതന്നെ അവനിലേക്ക് വന്നുകയറി. ചിത്രഭാനു അവന്‍റ ജീവിത ചിന്തകളെ ഏറ്റവും മനോഹരമായ പദങ്ങളിലേക്കുവിവര്‍ത്തനം ചെയ്യ്തു സുനന്ദയിലേക്ക് പകര്‍ന്നു. അവള്‍ അവന്‍ പകര്‍ന്ന ഓരോ വാക്കുകളും പ്രണയപൂര്‍വം പരിപാലിച്ച് മനസിന്റ മനോഹാരിതയില്‍ ഒളിപ്പിച്ചു.

അവന്‍റ വേദനകള്‍ നൊമ്പരങ്ങള്‍ കണ്ണീരിന്റ ചാലു തുറക്കവേ, അവള്‍ സ്നേഹത്തിന്റ വിരലുകള്‍ കൊണ്ട് തടഞ്ഞുവെച്ചു. ചിത്രഭാനുവിന്റെ കണ്ണുകള്‍ നിറയുന്നത് അവള്‍ക്കു ഇഷ്ടമായിരുന്നില്ല. " ചിത്രാ....." അവള്‍ മെല്ലെ വിളിച്ചു അവന്‍ അവളുടെ ഹൃദയത്തിലെന്നപോലെ അവന്‍ വിളികേട്ടു. ".... ഞാന്‍ ഒരു ഭാര്യയും അമ്മയുമെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നുകൊണ്ടാണ് നിന്നെ പ്രണയിക്കുന്നതെന്ന് നീ അറിയണം!
എഴുതാനിരുന്നപ്പോള്‍ അക്ഷരം നഷ്ടപ്പെട്ടവ്നെപ്പോലെ അവന്‍ വായുവിലേക്ക് നോക്കിയിരുന്നു! അവന്‍റ ചിന്തകള്‍ വെട്ടിയും തിരുത്തിയും വികൃതമാക്കപ്പെട്ട പേപ്പര്‍പോലെ മുറിയ്യ്ക്കുള്ളില്‍ നിറഞ്ഞു.
"....ചിത്രാ...ഭര്‍ത്താവ് മക്കള്‍ അച്ഛന്‍ അമ്മ സഹോദരങ്ങള്‍ എല്ലാവരാലും അതീവ ഹൃദ്യമായി ഞാന്‍ സ്നഹിക്കപ്പെടുന്നു..."
അവന്‍ ശൂന്യനായി തകിടംമറിയുന്ന ചിന്തകളുമായി അലഞ്ഞു. ലോകത്ത്‌ മറ്റൊരാള്‍ക്കും കഴിയാത്തവിധം സ്നേഹിക്കുന്ന ഭര്‍ത്താവും, വാല്‍സല്യത്തിന്റെ തൊട്ടിലിലാട്ടിവളര്‍ത്തിയ മാതാപിതാക്കളും ഈശ്വരന്‍ തന്ന നിധി പോലെ മക്കളും സുനന്ദയുടെ ജീവിതത്തെ സമ്പന്നമാക്കുംപോള്‍, എവിടെയാണ് പുറത്തേക്കു വഴുതിവീഴാവുന്ന ഒരു പ്രണയത്തിനു സാധ്യത? അവള്‍ അതീവ സന്തോഷവതിയാണ്. ആകാരത്തിലും അനുഭവത്തിലും അവളുടെ ആഗ്രഹങ്ങള്‍ക്ക് അപ്പുറം മദിപ്പിക്കുന്ന ദാമ്പത്യജീവിതത്തില്‍ ഈ പറയപ്പെടുന്ന പ്രണയം ഒരു അധികപറ്റല്ലേ?
ചിന്തകള്‍ ചിത്രഭാനുവിന്റെ ജീവിതത്തെ ഉഴുതു മറിച്ചു.
പച്ചപ്പും പൂക്കളും കൊണ്ട് നിറം പിടിപ്പിച്ച കാമ്പസ്‌ ജീവിതകാലത്ത് പറഞ്ഞു മുഴുമിപ്പിക്കും മുന്‍പേ നിലച്ചുപോയ ഒരു പ്രണയത്തിന്റ നീറ്റലില്‍ വിറങ്ങലിച്ചുപോയ ഒരു ജീവിതത്തെ അവസാനിപ്പിക്കുവാന്‍ ആത്മഹത്യയുടെ കുറുക്കുവഴി തേടവേ എങ്ങനെയോ അവള്‍ ജീവിതത്തിലേക്ക് വഴുതിവീണു. പൂരിപ്പിക്കപ്പെടാതെ ചലനമറ്റു കിടന്ന ആ പ്രണയത്തിന്റ തുടച്ചയാണോ അവള്‍ എന്നിലൂടെ തിരയുന്നത്? ദാമ്പത്യത്തിന്റ ശാന്തിയും സുഖവും ഉള്ളിലേക്ക് പകര്‍ന്ന സുമുഖനും മിടുക്ക്നുമായ ഡോക്ടര്‍ അമല്‍ ശ്രീനിവാസന്റെ വേക്തിത്വം പേരിനോട് ചേര്‍ത്തുവച്ചുകൊണ്ട്, വിദൂരതയില്‍ പോലും ഒരു പെണ്ണിന്റ പ്രണയ സ്വപ്നങ്ങളില്‍ ചേക്കേറാന്‍ പാകപ്പെടാതെ പോയ ചിത്രഭാനുവിനെ പ്രണയിക്കുന്നു എന്നുപറയുമ്പോള്‍ യാഥാര്‍ത്ഥ്യത്തിന്റ പെരുമഴയില്‍ അവന്‍ നനഞ്ഞുകുതിരാതിരിക്കുന്നതങ്ങനെ? അവര്‍ പരസ്പരം നഷ്ടപ്പെട്ടു ഇഷ്ട്പ്പെട്ടവര്‍......
" ... ഇല്ല ചിത്രാ...പരസ്പരം ശരീരം മാത്രം നഷ്ടപ്പെട്ടവര്‍ എന്നുപറയൂ !... മനസുകള്‍ ഒന്നുതന്നെയല്ലേ...."
അവന്‍ ഒന്നുലഞ്ഞു. നമ്മുടെ ബന്ധം ഇന്റര്‍നെറ്റിന്റ മതിയായ സാധ്യതയിലൂടെ മാത്രം മതി എന്ന അവന്റെ ആവശ്യത്തിനുമേല്‍ ആദ്യം അവള്‍ തന്ന ഉറപ്പു ലംഘിക്കണമെന്നു നിരന്തരം ആവശ്യപ്പെടുന്നു. ഇഷ്ടവും പ്രണയവും സംവേദനം ചെയ്യതക്ക വിധത്തില്‍ ഇന്റര്‍നെറ്റ്‌ സമ്പന്നമായ സാഹചര്യത്തില്‍ ഒരു നേര്‍കാഴ്ചയുടെ പാകപിഴകളെ ഒഴിവാക്കികൂടെ എന്ന എന്റ ചോദ്യത്തിന് സൈന്‍ഔട്ട്‌ ചെയ്യ്തു അവള്‍ വിയോജിപ്പ് എഴുതിച്ചേര്‍ത്തു. ഇവിടെ ചിത്രബാനുവിന്റെ ആകുലതകളെ


ഒരു മ്യുസിഷ്യന്റെ കരവിരുതോടെ നോട്ടെഷനാക്കിയാല്‍ ലഭിക്കുന്ന സിംഫണിയുടെ പാത്തോസ് ഒരിക്കലും അവനു ആസ്വദിക്കുവാന്‍ ആവുകയില്ല. എങ്കിലും അനുഭവപ്പെടുന്ന പ്രണയത്തിന്റ മെരിറ്റില്‍ ചില തിരുത്തലുകള്‍ അവന്‍ ആവശ്യപ്പടുന്നു. ആകുലതകള്‍ നിറഞ്ഞ അവന്റെ ചോദ്യങ്ങള്‍ക്കെല്ലാം, അവന്റെ അന്വേഷണങ്ങള്‍ക്ക് തടയിടുന്ന " നിന്നെ എനിക്കിഷ്ടമാണ്, എന്റ പ്രണയത്തെയ സംശയിക്കാതിരിക്കു...." എന്നിങ്ങനെയുള്ള സ്ഥിരം ഉത്തരങ്ങളില്‍ അവള്‍ സുരക്ഷിതയാവുന്നു. സ്നേഹത്തെ ഒരു എഞ്ചുവടിയിലെന്നപോലെ ഉത്തരം തെടുകയല്ല അവന്‍. അവള്‍ പറയുന്ന പ്രണയത്തെ ഒന്ന് സ്പേസ് ചെയ്യേണ്ടത് അവനു ആവശ്യമായിരുന്നു. ഇതു ഒരു ചൂരല്‍വ്ടിയുടെ മെയ്‌ വഴക്കത്തോടെ അര്‍ഥം തെടലല്ല.സ്നേഹം ഒരു സന്ധി സംഭാഷണവും ഒത്തുതീര്‍പ്പുകളുമായി പരിഗണിക്കപ്പെടുന്നതിലെ ഒരു അനവുചിത്യം ഇവിടെയുണ്ട് .


ചിത്രഭാനുവിനു സ്നാഹം പരിധിനിശ്ചയിക്കാത്ത ശാന്തിയും മനുഷ്യ ഹൃദയങ്ങളില്‍ ഈശ്വരന്റെ ഇടപെടലും ആകുന്നു. ഇവിടെ സ്നേഹം ഒരു പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ എന്നപോലെ പരിശോധിക്കപ്പെടെണ്ടിവരുന്നത് അത് സൃഷ്ടിക്കപ്പെട്ട ഇടത്തിന്റെ അവ്യക്തതകൊണ്ടായിരുന്നു.

എന്തായാലും സുനന്ദയുടെ പ്രണയത്തെ അവനു പിന്തുടരുവാതിരിക്കുവാനാവില്ലയിരുന്നു. ഭാര്യയോടുപോലും ഇത്ര സരളമായി സംവേദിക്കുവാന്‍ അവനു ആകുമായിരുന്നില്ല. ഏറ്റവും അടുത്ത ബന്ധുവിനോട് തോന്നുന്ന സ്നേഹം അതായിരുന്നു അവനു കമലയോട് തോന്നിയിരുന്നത്. സ്ത്രീ എന്നാ അനുഭവം കാഴ്ചവട്ടത്തിനപ്പുറത്തുനിന്നുള്ള വിനിമയത്തില്‍ കൂടി ആയാലും ചിത്രഭാനുവിനു ലഭിച്ചത് സുനന്ദയില്‍ നിന്നായിരുന്നു. അവള്‍ പൂനിലാവുപോലെ ജീവിതത്തിലേക്ക് ഉദിച്ചില്ലായിരുന്നു എങ്കില്‍! സ്ത്രീ ഒരു മങ്ങിയ ഓര്‍മ്മ മാത്ര മായി ഓടുങ്ങിയേനെ.

ജീവിക്കാന്‍ ഏറ്റവും സൗകര്യപ്രദമായ ഓരോപ്ഷന്‍, അല്ലെങ്കില്‍ ഒരു ടൂള്‍ അതുമാത്രമായിരുന്നു ഭര്‍ത്താവെന്നനിലയില്‍ താനെന്നു ചിത്ര ഭാനുവിനു അറിയാമായിരുന്നു.എന്നിട്ടും പരസ്പരം അസ്വോസ്തതകളുടെ വലിയ ഗട്ടറുകള്‍ തീര്‍ക്കാതെ, അഭിമന്യു എന്നാ ചിത്രഭാനുവിന്റെ ഏക ദൗര്‍ബല്യമായ മകനോടൊപ്പം ജീവിതത്തെ മുന്നോട്ടു നയിക്കുന്നു.

കഥയിലൂടെയും കവിതയിലൂടെയും മാത്രം സംവേദിക്കപ്പെട്ട പ്രണയം എന്ന മധുരാനുഭവം യാഥാര്‍ത്ഥ്യത്തിന്റ പട്ടുചുറ്റി ചിത്രഭാനുവിന്റെ മുന്നില്‍ വന്നുനില്‍ക്കുന്നു. ജീവിതത്തില്‍ ആദ്യമായി തന്നെ പ്രണയിക്കുന്നു എന്ന് പറഞ്ഞ പെണ്‍കുട്ടി......സുനന്ദ !.... പ്രണയം അതിന്റെ എല്ലാ നിറങ്ങളോടുംകൂടി പെയ്യ് തോഴുകിയ ഒരു ദിനം അവള്‍......" ചിത്രാ...നിന്നില്‍ നിന്ന് ആരിലെക്കും ഇതുവരെ പകരാത്ത പ്രണയം എനിക്ക് വേണം! " ഏറ പ്രിയപ്പെട്ടതും എന്നാല്‍ ഉപയോഗിക്കാന്‍ അറിയാത്തതുമായ ഒരു കളിപ്പാട്ടം കിട്ടിയ കുട്ടിയെപ്പോലെ അവന്മിഴിച്ചിരുന്നു. അതീവ ഹൃദ്യ മായ ജീവിത ചുറ്റുപാടില്‍, ഭാര്യയും അമ്മയുമെന്ന സാമൂഹ്യവ്യവസ്ഥയില്‍ അര്‍ത്ഥശങ്കയ്യ്ക്ക് ഇടയില്ലതവിധം ജീവിതം പുരോഗമിക്കുന്ന ഒരിടത്തുനിന്നു അവള്‍ പ്രണയം വിളംബരം ചെയ്യുമ്പോള്‍ ക്രിത്യമായിട്ടും എവിടെ നിന്നുകൊണ്ടാണ് ചിത്രഭാനു അവളെ മനസിലാക്കിതുടങ്ങുക.
അനന്തരം അവന്‍ ഇങ്ങനെ ചിന്തിക്കുന്നു.........
പകര്‍ത്തപ്പെടുന്ന വാക്കുകളുടെ പിഴവ് വായനയില്‍ നിന്നോ, ഒരിക്കലും താനാഗ്രഹിക്കാത്ത ഒരു നേര്‍കാഴ്ചയിലെ അവളുടെ നിരാശയിലോ, വിരഹത്തിന് വിരാമംമിട്ടുകൊണ്ട് വന്നെത്തുന്ന ഭര്‍ത്താവില്‍ നിന്നു നുകരുന്ന ദാമ്പത്യ നിര്‍ വൃതിയിലോ..... അടഞ്ഞു പോയേക്കാവുന്ന ചിത്രഭാനു എന്നാ വിദൂര കാഴ്ചയെ കുറിച്ച്...അതു കാലം ആവശ്യപ്പടുന്ന അനിവാര്യത ആവണം! അതിനപ്പുറവും ഇപ്പുറവും നില്ല്ക്കുന്നതെതും രസം പിടിപ്പിക്കുന്ന വെറും കാഴ്ചകളായി ചുരുക്കപ്പെടും!
എങ്കിലും പ്രണയത്തിന്റെ നറുതേന്‍ ആദ്യമായി ഹൃദയത്തില്‍ ഇറ്റിച്ച സുനന്ദ എന്നാ പെണ്‍കുട്ടി ചിത്രഭാനു എന്ന ദരിദ്രമനുഷ്യന്റെ ഉള്ളില്‍ അവനു മാത്രം വായിക്കാവുന്ന ലിപിയില്‍ എഴുതപ്പെട്ടിരിക്കുന്നു...... ആത്മാവില്‍ ഒരു ഫോസില്‍ പോലെ.....